Kannur
HomeNews

കണ്ണൂരിൽ പേവിഷബാധയേറ്റ പശുവിന് ദയാവധം; 14 ദിവസത്തിനിടെ തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത് 370 പേർക്ക്...

14 Sept 20221 മിനിറ്റ് വായന
കണ്ണൂരിൽ പേവിഷബാധയേറ്റ പശുവിന് ദയാവധം; 14 ദിവസത്തിനിടെ തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത് 370 പേർക്ക്...


കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി അരവിന്ദാക്ഷന്റെ പശുവിനെയാണ് പേവിഷബാധയേറ്റത് തുടർന്ന് കൊന്നത്. വെറ്റിനറി ഡോക്ടർ മാരുടെ സംഘം സ്ഥലത്തെത്തി ഇൻജെക്ഷൻ നൽകിയാണ് ദയാവധം നടപ്പാക്കിയത്.

ഇന്നലെ മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തത്. ചിറ്റാരിപ്പറമ്പ് വെറ്റിനറി ഡോക്ടർ ആൽബിൻ വ്യാസ് മലബാർ റാബിസ് രോഗനിർണയ ലബോറട്ടറിയിലെ ഡോക്ടർ എ ആർ രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലാണ് പശുവിനെ പരിശോധിച്ചത്.

ഇതിനിടയിൽ കണ്ണൂരിൽ മറ്റൊരു പശുവിനും പേ വിഷബാധയേറ്റതായി സംശയമുണ്ട്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കാനും വന്ധ്യകരിച്ച പട്ടികൾക്ക് തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഷെൽട്ടറുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്

വീട്ടിൽ വളർത്തുന്ന നായ്ക്കൾ ചത്താൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ലൈസൻസ് ഇല്ലാത്ത മൃഗങ്ങളെ വളർത്തുന്നവരിൽ നിന്ന് പിഴ ഈടാക്കും. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് മൈക്രോ ചിപ്പിങ് നിർബന്ധമാക്കും. സ്കൂൾ പരിസരത്ത് തെരുവ് പട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് നിർത്തലാക്കാനും ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിൽ തീരുമാനിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക