നിരോധിത മയക്കുമരുന്നായ MDMA യുമായി യുവാക്കളെ കൂത്തുപറമ്പ പോലീസ് പിടികൂടി

നിരോധിത മയക്കുമരുന്നായ MDMA യുമായി യുവാക്കളെ കൂത്തുപറമ്പ പോലീസ് പിടികൂടി
കണ്ണൂർ :നിരോധിത മയക്കുമരുന്നായ MDMA യുമായി യുവാക്കൾ കൂത്തുപറമ്പ പോലീസിന്റെ പിടിയിലായി.കൂത്തുപറമ്പ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ. ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് ബസ്റ്റാന്റിന്റെ അടുത്തുള്ള ഗ്രൗണ്ടിന് സമീപത്തുനിന്നാണ് രണ്ടുപേർ പിടിയിലായത്.ഇവരുടെ ദേഹവും സഞ്ചരിച്ച ഫിയേറ്റ് കാറും പരിശോധിച്ചതിൽ 1.76 ഗ്രാം MDMA പോലീസ് കണ്ടെടുത്തു.മുഹമ്മദ് അജ്മൽ കെ. പി, S/O അബൂബക്കർ,വയസ്സ് 24, കോട്ടയംപൊയ്യിൽ. സിജാഹ്.സി,S/O മുസ്തഫ,വയസ്സ് 23, നരവൂർ, കൂത്തുപറമ്പ എന്നിവരെയാണ് പിടികൂടിയത്.ബാംഗ്ളൂരുവിൽ നിന്ന് എത്തുന്ന മയക്കുമരുന്നുകൾ ഇരിട്ടിയിൽ നിന്നാണ് ലഭിച്ചതെന്ന് ചോദ്യംചെയ്യലിൽ അറസ്റ്റിലായവർ പറഞ്ഞു. ഇതിനെ കുറിച്ച് കൂത്തുപറമ്പ പോലീസ് കൂടുതലായി അന്വേഷിച്ച് വരികയാണ്.കൂത്തുപറമ്പ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ. ശ്രീജിത്ത് കൊടേരി, SI ദീപ്തി, ASI പ്രേമൻ, DANSAF ടീം അംഗങ്ങളിലെ CPO മാരായ അനൂപ്,രാഹുൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Courtesy: kannurcitypolice





