Kerala
HomeNews

കൂടത്തായി കൊലപാതക പരമ്പര: പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും..

17 Oct 20191 മിനിറ്റ് വായന
കൂടത്തായി കൊലപാതക പരമ്പര: പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും..

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പുതുതായി അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്‌തതോടെ ഇതുസംബന്ധിച്ചാകും കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാവുക. ഈ കേസുകളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. പ്രതികളെ കോയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. 

ഇന്നലെ കോടതിയിൽ ഹാജരാക്കിയ മുഖ്യപ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരുടെ കസ്റ്റഡി നീട്ടി നൽകിയിരുന്നു. മൂന്നാം പ്രതി പ്രജുകുമാര്‍ സയനൈഡ് വാങ്ങിയ കോയമ്പത്തൂരിലെത്തി വിശദമായ തെളിവടുപ്പ് നടത്തണമെന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കസ്റ്റഡി കാലാവധി നീട്ടിയത്. അതിനാൽ തന്നെ കോയമ്പത്തൂർ പോയി തെളിവെടുപ്പ് ഉടനെ ഉണ്ടാകും.

ഈ മാസം പതിനെട്ടാം തീയതി നാല് മണിവരെയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 19ന് കേസിലെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരിഗണിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക