Kannur
'Meesho' ഷോപ്പിങ് സൈറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ വകയില്‍ ലക്കി ഡ്രോയില്‍ നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചെന്ന സന്ദേശമായച്ച് തട്ടിപ്പ് ; മുന്നറിയിപ്പുമായി കണ്ണൂർ സിറ്റി പൊലീസ്
11 Jul 20221 മിനിറ്റ് വായന

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.
Meesho ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങീച്ച വകയില്‍ ലക്കി ഡ്രോയില്‍ നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചെന്ന മെസേജ് കണ്ടു സന്തോഷിക്കേണ്ട.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പുതുയ ഓണ്‍ലൈന്‍ തട്ടിപ്പാണ്. പര്‍ച്ചേസ് സമയത്ത് നല്കിയ നിങ്ങളുടെ വിലാസത്തില്‍ കത്തും ഒരു സ്ക്രാച്ച് കാര്‍ഡും നിങ്ങളെ തേടിയെത്തും.
സ്ക്രാച്ച് ചെയ്താല്‍ കാണുന്ന ലക്ഷങ്ങള്‍ കണ്ടു അമ്പരക്കേണ്ട. നിങ്ങള്‍ അവരുടെ ചൂണ്ടയില്‍ കുരുങ്ങിയല് പിന്നീട് പ്രോസസ്സിങ് ഫീസ് ആവശ്യപ്പെട്ടു വിളിക്കും. പിന്നീട് തവണകളായി പല പല ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടും നിങ്ങളുടെ പണം അവര്‍ കൈവശപ്പെടുത്തും. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.
Courtesy: kannurcitypolice






