Kannur
HomeNews

കാലവർഷം: കണ്ണൂർ ജില്ലയിൽ ജൂലൈ 11, 12 തീയ്യതികളിലായി 72.33 ലക്ഷത്തിന്റെ കൃഷിനാശം

13 Jul 20221 മിനിറ്റ് വായന
കാലവർഷം: കണ്ണൂർ ജില്ലയിൽ ജൂലൈ 11, 12 തീയ്യതികളിലായി 72.33 ലക്ഷത്തിന്റെ കൃഷിനാശം

 കാലവർഷം: ജില്ലയിൽ 72.33 ലക്ഷത്തിന്റെ കൃഷിനാശം



കാലവർഷക്കെടുതിയിൽ ജില്ലയിൽ കൃഷിനാശം തുടരുന്നു. ജൂലൈ 11, 12 തീയ്യതികളിലായി 72.33 ലക്ഷം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. 17.41 ഹെക്ടറിൽ 371 കർഷകരുടെ കൃഷിയാണ് നശിച്ചത്.

11.78 ഹെക്ടറിലെ 13,200 വാഴകൾ നശിച്ചപ്പോൾ 63.86 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ഇതിൽ 7672 കുലക്കാത്ത വാഴയും 5528 കുലച്ച വാഴകളുമാണ്. 251 കർഷകരെയാണ് ഇത് ബാധിച്ചത്. 0.40 ഹെക്ടറിൽ 15 കർഷകരുടെ 116 ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങൾ നശിച്ചു. ഇതിലൂടെ 2.32 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 0.08 ഹെക്ടറിൽ 12 കർഷകരുടെ 12 കായ്ഫലമുള്ള തെങ്ങുകൾ നശിച്ചപ്പോൾ 60,000 രൂപയുടെ നഷ്ടമുണ്ടായി. മൂന്ന് ഹെക്ടറിലെ നെൽകൃഷി നശിച്ചു. 35 കർഷകർക്ക് 4.50 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 23 കർഷകരുടെ 0.50 ഹെക്ടറിലെ 35 കവുങ്ങ് നശിച്ചപ്പോൾ 11,000 രൂപയുടെ നഷ്ടമുണ്ടായി. 0.45 ഹെക്ടറിൽ 72 കശുമാവിൻ മരങ്ങൾ നശിച്ചപ്പോൾ 16 കർഷകർക്ക് 72,000 രൂപയുടെ നഷ്ടം. ഒരു ഹെക്ടറിലെ മരച്ചീനി നശിച്ചതോടെ 13,000 രൂപയുടെ നഷ്ടമാണ് 18 കർഷകർക്കുണ്ടായത്. 0.20 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചപ്പോൾ ഒരു കർഷകന് 9000 രൂപയുടെ നഷ്ടമുണ്ടായി.


***കാലവർഷം:9 വീടുകൾ തകർന്നു***


തളിപ്പറമ്പ് താലൂക്ക് പരിധിയിൽ ഒരു വീട് പൂർണമായും എട്ട് വീട് ഭാഗികമായും തകർന്നു. പൂക്കോത്ത് നടയിലെ കെ വി ശശിധരന്റെ വീട് പൂർണമായും മൊറാഴ വില്ലേജിലെ കമലാക്ഷി, ഇരിക്കൂർ വില്ലേജിലെ റൂബിയ, നിടിയേങ്ങ വില്ലേജിലെ ബേബി മുണ്ടക്കാട്ട്, ഇ ജി സിന്ധു, മലപ്പട്ടം വില്ലേജിലെ റഷീദ നടുക്കുന്ന്, നടുവിൽ വില്ലേജിലെ കാവുംപുറത്ത് ജോൺ എന്നിവരുടെ വീട് ഭാഗികമായുമാണ് തകർന്നത്. മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ശ്രീകണ്ഠാപുരത്തെ കെ ടി അലീമയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. പട്ടുവം വില്ലേജ് മുതുകുട പള്ളിക്ക് സമീപം കുന്നിടിഞ്ഞും മരം പൊട്ടി വീണും റോഡ് ഗതാഗതം തടസപ്പെട്ടു. അപകട സാധ്യത കണക്കിലെടുത്ത് സമീപത്തെ രണ്ട് കുടുംബങ്ങൾക്ക് മാറി താമസിക്കാൻ നോട്ടീസ് നൽകി

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക