Kannur
HomeNews

കണ്ണൂരിൽ MDMA യും കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍.

30 Jun 20221 മിനിറ്റ് വായന
കണ്ണൂരിൽ MDMA യും കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍.

 MDMA യും കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍.



കണ്ണൂര്‍: കണ്ണൂര്‍ ടൌണ്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ പോലീസ് കൈ കാണിച്ചു നിര്‍ത്താതെ പോയ മോട്ടോര്‍ സൈക്കിള്‍ പിന്തുടര്‍ന്നു പിടികൂടി പരിശോധിച്ചതില്‍ ബൈക്ക് റൈഡറുടെ പക്കല്‍ നിന്നും 0.63 gm MDMA, 1.108 kg കഞ്ചാവ് എന്നിവ പിടികൂടി. കണ്ണൂര്‍ ടൌണ്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ പ്രേമന്‍ സി വി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. സാജിദ് അബ്ദുല്ല വി യു,  വ: 25/22, ആമിന മന്‍സില്‍ (ഷാദിയാസ്), ചന്തപ്പുര, കടന്നപ്പള്ളി (പി ഓ) യെയാണ് പോലീസ് പിടികൂടിയത്. പ്രതി സഞ്ചരിച്ചതായ KL 13 AS 876 നമ്പര്‍ മോട്ടര്‍ സൈക്കിള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പ്രതിയുടെ ബാഗില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു. SCPO നാസര്‍, CPO രിജിന്‍ പി വി, മനേഷ്, രാജേഷ് എന്നിവരും ലഹരി മരുന്നും കാഞ്ചവും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.  


Courtesy:    kannurcitypolice

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക