Kannur
പാപ്പിനിശേരിയിൽ കഞ്ചാവു പൊതിയുമായി യുവാവ് പിടിയിൽ..
14 Jun 20221 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പാപ്പിനിശേരി:കഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.പി ലാത്തറ പെരിയാട്ട് സ്വദേശികരിക്കൻ കുഴിയിൽ വീട്ടിൽ വിജയ് കുമാറിനെ (27)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറും സംഘവും പിടികൂടിയത്.ഉത്തരമേഖല കമ്മീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ രജിരാഗിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 23 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ടി, ബഷീർ ടി, സിവിൽ എക്സൈസ് ഓഫീസർ മാരായ ജിതേഷ് സി, രജിരാഗ്, സനീബ് കെ , കലേഷ് എന്നിവരും ഉണ്ടായിരുന്നു.





