വരുൺ ചെങ്ങലിന്റെ ആദ്യ കവിതാ സമാഹാരം ജെ ശൈലജ പ്രകാശനം ചെയ്തു..

വരുൺ ചെങ്ങൽ രചിച്ച 'കിനാക്കൾ പാകാൻ പകുത്തീടുന്നു ' എന്ന കവിതാ പുസ്തകം നാടക് ജനറൽ സിക്രട്ടറി ജെ.ശൈലജ പ്രകാശനം ചെയ്തു. ഇ.കെ.നായനാർ സ്മാരക ഗ്രന്ഥാലയം & വായനശാല ചെങ്ങൽ വെസ്റ്റ് ഒരുക്കിയ വേദിയിൽ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ ലോഗോ പ്രകാശനം നടത്തി. ഡോ. എ.വി.സത്യേഷ്കുമാർ പുസ്തകം പരിചയപ്പെടുത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് ചെയർമാൻ പി. കെ. വിശ്വനാഥൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാ, നാടക നടൻ പ്രകാശൻ ചെങ്ങൽ , ഏഴോം വെസ്റ്റ് പഞ്ചായത്ത് സമിതി ലൈബ്രറി കൗൺസിൽ ചെയർമാൻ പി.വി.വിനോദ് കുമാർ, ഫേയ്സ് ഏഴോം സിക്രട്ടറി കെ.എം.ചന്ദ്രൻ, യുവ കവി പി.വി.അക്ഷയ്കുമാർ, കോട്ടയം നാടക് സിക്രട്ടറി അജയൻ സി.കെ., ചലച്ചിത്ര പ്രവർത്തകൻ പ്രകാശൻ വാടിക്കൽ , മുരളി പണ്ണേരി, രാമദാസൻ പി.കെ, ബിന്ദു സി.ടി. എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. വായനശാല പ്രവർത്തക എം.സതി പുസ്തകം ഏറ്റു വാങ്ങി.
വരുൺ ചെങ്ങൽ മറുപടി പറഞ്ഞു. വായനശാല പ്രസിഡണ്ട് യു.മോഹനൻ സ്വാഗതവും സിക്രട്ടറി നാരായണൻ കെ.വി. നന്ദിയും പറഞ്ഞു. പുസ്തകം ഫ്ലിപ്കാർട്ടിൽ (Flipkart) ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനുള്ള ലിങ്ക്








