Kannur
HomeNews

കൊട്ടിയൂരിൽ 1000 ലിറ്റർ വാഷ് പിടികൂടി

25 May 20221 മിനിറ്റ് വായന
കൊട്ടിയൂരിൽ 1000 ലിറ്റർ വാഷ് പിടികൂടി

 



കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ബിജു.വി.വി യും പാർട്ടിയും നിടുംപൊയിൽ- കറ്റ്യാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ 1000 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും കണ്ടെടുത്ത് കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ നജീബ്.കെ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജേഷ്. എം , പ്രജീഷ് കോട്ടായി, പ്രനിൽകുമാർ, ബിനീഷ്‌.എ.എം, സുബിൻ എം, ശജേഷ്.സി.കെ, എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക