Kannur
HomeNews

ങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്തറ്റിക് ഗ്രൌണ്ടില്‍ “Run with DGP” എന്ന പരിപാടി സംഘടിപ്പിച്ചു.

23 Sept 20211 മിനിറ്റ് വായന
ങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്തറ്റിക് ഗ്രൌണ്ടില്‍ “Run with DGP” എന്ന പരിപാടി സംഘടിപ്പിച്ചു.

 “റണ്‍ വിത്ത് ഡി ജി‌ പി” 



കണ്ണൂര്‍: സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍കാന്ത് IPS ന്‍റെ നേതൃത്വത്തില്‍ മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്തറ്റിക് ഗ്രൌണ്ടില്‍ “Run with DGP” എന്ന പരിപാടി സംഘടിപ്പിച്ചു. പോലീസ് സേനാംഗങ്ങള്‍ക്കു കായിക ക്ഷമതയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.  രാവിലെ 06 .00 മണി മുതല്‍ 07.00 വരെയായിരുന്നു പരിപാടി.  ഒരു മണിക്കൂര്‍ കൊണ്ട് 40 റൌണ്ട് ഓടി സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍കാന്ത് IPS പോലീസ് സേനാംഗങ്ങള്‍ക്ക് മാതൃകയായി. വളര്‍ന്ന് വരുന്ന കായികതാരങ്ങളില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്തറ്റിക് ഗ്രൌണ്ടിന്‍റെ  ചുറ്റളവ് 400 മീറ്റര്‍ ആണ്. പരിപാടിയില്‍ ഉത്തര മേഖല IG ശ്രീ അശോക് യാദവ് IPS, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS, കണ്ണൂര്‍ റൂറല്‍ SP ശ്രീ നവനീത് ശര്‍മ്മ IPS തുടങ്ങിയവരും 26 സ്റ്റുഡന്‍റ് പോലീസ് കേഡിറ്റ് പയനീര്‍ അംഗങ്ങളും പോലീസ് കായിക  താരങ്ങളും പങ്കെടുത്തു. സ്റ്റുഡന്‍റ് പോലീസ് കേഡിറ്റ് പയനീര്‍ അംഗങ്ങള്‍ സംസ്ഥാന പോലീസ് മേധാവിക്കു ഉപഹാരം സമര്‍പ്പിച്ചു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക