Kannur
HomeNews

കണ്ണൂർ ജില്ലയിൽ നാളെ 43 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന 13 കേന്ദ്രങ്ങളിൽ

2 Sept 20211 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ നാളെ 43 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന 13 കേന്ദ്രങ്ങളിൽ

 


മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ വെള്ളി (സെപ്തംബര്‍ 3) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്ക് ഹോസ്പിറ്റല്‍, നെല്ലിപ്പാറ വ്യാപാരഭവന്‍, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം, പറശ്ശിനിക്കടവ് പി എച്ച് സി, ഏഴോം പി എച്ച് സി, കൊണ്ടാംബ്ര കോളനി ഏരിയ വാര്‍ഡ് 9 പായം റെഡ്സ്റ്റാര്‍ ക്ലബ് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും ഗവ.എല്‍ പി സ്‌കൂള്‍ വലിയപാറ, വലിയപറബിന്‍കരി ക്ലബ് കരിക്കോട്ടക്കരി, പേരാവൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും ശങ്കരനെല്ലൂര്‍ എല്‍ പി സ്‌കൂള്‍ മാങ്ങാട്ടിടം, എടപ്പുഴ സാംസ്‌കാരിക നിലയം,കേളകം പി എച്ച് സി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


വെള്ളിയാഴ്ച  43 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ


ജില്ലയിൽ വെള്ളിയാഴ്ച (സപ്തംബർ )43 കേന്ദ്രങ്ങളിൽ  18  വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്‌സിനേഷൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവാക്‌സിൻ ആണ് നൽകുക. ഓൺലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കും സ്പോട്ട് രജിസ്ട്രേഷൻ മുഖേനെയും വാക്‌സിൻ ലഭിക്കും സ്പോട്ട് വാക്സിനേഷന് പോകുന്നവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ , വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടതുള്ളൂ.വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം.ആദ്യത്തെയും രണ്ടാമത്തെയും  വാക്‌സിൻ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സർട്ടിഫിക്കറ്റ്  ലഭ്യമായില്ലെങ്കിൽ  അന്ന് തന്നെ അതത് വാക്‌സിനേഷൻ കേന്ദ്രത്തെ സമീപിക്കണം. ഫോൺ: ബന്ധപ്പെടാവുന്നതാണ്. 8281599680, 8589978405, 8589978401, 04972700194 , 04972713437.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക