Kannur
പയ്യന്നൂർ നഗരസഭആസാദി കാ അമൃത് മഹോത്സവ്സപ്തംബർ. 26 മുതൽ ഒക്ടോബർ 2 വരെ...
28 Sept 20211 മിനിറ്റ് വായന

ആസാദി കാ അമൃത് മഹോത്സവ്’ ന്റെ ഭാഗമായി പയ്യന്നൂർ നഗരസഭ സപ്തംബർ 26 മുതൽ ഒക്ടോബർ 2 വരെയുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു.
പയ്യന്നൂർ നഗരസഭ, താലൂക്കാശുപത്രി പയ്യന്നൂർ, മുത്തത്തി നഗരപ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ ഹരിതകർമ്മസേന അംഗങ്ങൾക്കും , ശുചീകരണ വിഭാഗം ജീവനക്കാർക്കും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് പയ്യന്നൂർ എം.എൽ.എ. ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.
ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി "അക്ഷയ കേരളം" പരിശോധനപരിപാടിക്കും നഗരസഭയിൽ തുടക്കം കുറിച്ചു.
ചടങ്ങിൽവെച്ച് ഹരിതസേന അംഗങ്ങൾക്ക് ലയൺസ് ക്ലബ്ബ് സർവ്വീസ് സുരക്ഷ കിറ്റ് വിതരണം ചെയ്തു.
നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ സജിത വി വി , സി.ജയ ,ടി വിശ്വനാഥൻ,
ടി പി സെമീറ ടീച്ചർ, കൗൺസിലർ സുഭാഷ്.പി.വി, കെ.കെ. ഫൽഗുനൻ, താലൂക്കാശുപത്രി ചീഫ് ഫിസിഷ്യൻ
ഡോ:അഹമ്മദ് നിസാർ
ഡോ. ഉണ്ണിമായ പി.വി. ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് ഹരിപുതിയില്ലത്ത് , പി.ആർ.ഒ.ജാക്സൺ എഴിമല,
ലയൺസ് ക്ലബ് ചീഫ് അഡിഷണൽ ക്യാമ്പിനറ്റ് ട്രഷറർ കെ.വി.രാമചന്ദ്രൻ, പ്രസിഡണ്ട് പി.വി.ഗംഗാധരൻ, ഡോ.സുജവിനോദ്, സി ഡി എസ്.ചെയർപേഴ്സൺ കവിത.കെ.വി. മെമ്പർ സെക്രട്ടറി ബിനില ബി.നായർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ പൊതുശുചീകരണം, ഹരിതകർമ്മസേനയിലൂടെ വാതിൽപടി ശേഖരണം,
പൊതു ശൗചാലയങ്ങളുടെ ശുചിത്വ നിലാവരം ഉയർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നഗരസഭ നേതൃത്വം നൽകും.





