Kannur
HomeNews

കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച വാക്‌സിനേഷന്‍ 110 കേന്ദ്രങ്ങളില്‍; മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന 9 കേന്ദ്രങ്ങളില്‍

29 Aug 20211 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച വാക്‌സിനേഷന്‍ 110 കേന്ദ്രങ്ങളില്‍; മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന 9 കേന്ദ്രങ്ങളില്‍

 


തിങ്കളാഴ്ച കൊവിഡ് വാക്‌സിനേഷന്‍ 110 കേന്ദ്രങ്ങളില്‍


ജില്ലയില്‍ തിങ്കളാഴ്ച (ആഗസ്ത് 30) 110 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്സിന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് വാക്‌സിനാണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ആദ്യത്തെയും രണ്ടാമത്തെയും ഡോസ് വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401, 0497 2700194 , 0497 2713437.




മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന


ജില്ലയില്‍ തിങ്കള്‍ (ആഗസ്ത് 30) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്കാശുപത്രി, കണ്ണാടിപ്പറമ്പ് അഗ്രോ ക്ലിനിക് വാര്‍ഡ്, ഇരിക്കൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം, ചെറുകുന്ന് തറ ബോര്‍ഡ് സ്‌കൂള്‍, കല്ലിക്കണ്ടി അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,  മുഴക്കുന്ന് പലപള്ളി മദ്രസ്സാ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും മുഴപ്പിലങ്ങാട് വയോജന വിശ്രമകേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും മേലൂര്‍ ഈസ്റ്റ് ബേസിക് യുപി സ്‌കൂളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക