Kannur
HomeNews

2007ൽ ആരംഭിച്ച നിലവിലുള്ള അഴീക്കൽ പോർട്ടിന്റെ വികസനത്തിന്റെ ലാന്റ് അക്യുസേഷൻ നടപടികൾ പൂർത്തീകരിച്ചു

1 Jul 20211 മിനിറ്റ് വായന
2007ൽ ആരംഭിച്ച നിലവിലുള്ള അഴീക്കൽ പോർട്ടിന്റെ വികസനത്തിന്റെ ലാന്റ് അക്യുസേഷൻ നടപടികൾ പൂർത്തീകരിച്ചു

 


2007ൽ ആരംഭിച്ച നിലവിലുള്ള അഴീക്കൽ പോർട്ടിന്റെ വികസനത്തിന്റെ ലാന്റ് അക്യുസേഷൻ നടപടികൾ പൂർത്തീകരിച്ചു എന്ന് കെ.വി.സുമേഷ് എം.എൽ.എ.

4 ഏക്കർ 70 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. ബഹു. തുറമുഖ വകുപ്പ് മന്ത്രി അഴീക്കൽ തുറമുഖത്ത് വന്ന സമയത്ത് ചേർന്ന യോഗത്തിലാണ് സ്ഥലം ഏറ്റെടുത്തില്ല എന്ന് ശ്രദ്ധയിൽപ്പെട്ടത് ആ സമയത്തു തന്നെ ബന്ധപ്പെട്ടവരോട് നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിരുന്നു.

 തുടർച്ചയായ ബന്ധപ്പെടലിന്റെയും ഇടപെടലിന്റെയും ഭാഗമായി ലാന്റ് അക്യുസേഷൻ നടപടികൾ പൂർത്തികരിച്ച് ഇന്ന് സ്ഥലം പോർട്ടിന് കൈമാറി.

 കാര്യം പറഞ്ഞപ്പോൾ തന്നെ വേഗതയിൽ ശക്തമായി ഇടപ്പെട്ട കളക്ടറേയും ഉദ്യോഗസ്ഥരെയും പ്രത്യേകം അഭിനന്ദിക്കുന്നു.  നിലവിലുള്ള അഴീക്കൽ പോർട്ടിന്റെ ഭാവി വികസനത്തിന് നിർണായക ചുവട് വെപ്പായി ഇത് മാറും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക