19.07.2021.പയ്യന്നൂർ നഗരസഭ ബഹു:ചെയർ പേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി അവലോകന യോഗ തീരുമാനങ്ങൾ.

19.07.2021.പയ്യന്നൂർ നഗരസഭ ബഹു:ചെയർ പേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി അവലോകന യോഗ തീരുമാനങ്ങൾ.
പയ്യന്നൂർ നഗരസഭ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം "സി " കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്.
സർക്കാർ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങളുമായി എല്ലാവരും പൂർണ്ണമായും സഹകരിക്കുക.
പയ്യന്നൂർ നഗരസഭ പരിധിയിൽ മുഴുവൻ ആളുകളും കോവിഡ് ടെസ്റ്റിന് വിധേയമായാൽ മാത്രമേ രോഗികളെ കണ്ടെത്താനും രോഗവ്യാപനം തടയുന്നതിനും സാധിക്കുകയുള്ളു.
അടിയന്തിരമായി ജാഗ്രത സമിതികൾ ചേർന്ന് പോസറ്റീവ് കേസുകൾ തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ യോഗത്തിൽ അറിയിച്ചു.
*യോഗ തീരുമാനങ്ങൾ*
⏺️ സ്വകാര്യ ആശുപത്രി / സ്വകാര്യ ലാബുകൾ എന്നിവിടങ്ങളിൽ നടത്തുന്ന കോവിഡ് പരിശോധന വിവരങ്ങൾ അതാത് ദിവസം തന്നെ സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതാണ്.
⏺️ വിവാഹം - ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ നിർബന്ധമായും കോവിഡ് ജാഗ്രത പോർട്ടിൽ റജിസ്റ്റർ ചെയ്യേണ്ടതും, ബന്ധപ്പെട്ട വാർഡ് ജാഗ്രത സമിതികൾ റജിസ്റ്റർ ചെയ്തു എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.
⏺️ കുട്ടികളുടെ കൂട്ടം കൂടിയുള്ള കളികൾ ഒഴിവാക്കുന്നതിന് നിർബന്ധമായും രക്ഷാകർത്താക്കളും, വാർഡ് തല ജാഗ്രത സമിതി കളും ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടതാണ്.
യോഗത്തിൽ വൈസ് ചെയർമാൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, തഹസിൽദാർ, സെക്ടറൽ മജിസ്ട്രേറ്റ്, നഗരസഭ സെക്രട്ടറി, പോലീസ്,ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.





