Kannur
റോഡില്‍ വീണ 19,000 രൂപയുമായി കടന്ന യുവാവിനെ പോലീസ് തിരയുന്നു, സംഭവം തളിപ്പറമ്പ് ബെല്‍ സ്ക്വയറിന് മുന്നില്‍ ഇന്ന് രാവിലെ.
26 Jul 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: ബാങ്കിലടക്കാന്‍ കൊണ്ടുവന്ന 19,000 രൂപ വീണുപോയത് എടുത്ത് സ്ഥലംവിട്ട വിരുതനെതിരെ പോലീസ് കേസ്.
നടുവില്‍ സ്വദേശി മഠത്തിക്കുളം അല്‍ഫോന്‍സാ ബിജുവിന്റെ പണമാണ് തളിപ്പറമ്പ് ഹൈവേയിലെ ബെല്സ്ക്വയറിന് സമീപം നഷ്ടപ്പെട്ടത്.
കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ പണം റോഡില്‍ വീഴുകയായിരുന്നു. ഏറെ നേരം തിരഞ്ഞുവെങ്കിലും പണം കിട്ടാതെ വന്നതിനെ തുടര്‍ന്ന്
പരിസര കടകളിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നീല കള്ളി ഷര്‍ട്ടും മുണ്ടും ധരിച്ച മെലിഞ്ഞു
കറുത്ത ഒരു യുവാവ് നിര്‍ത്തിയിട്ട കാറിന് സമീപത്ത് വീണ പണം എടുത്ത് വേഗത്തില്‍ നടന്നുപോകുന്ന ദൃശ്യം ലഭിച്ചത്.
അല്‍ഫോന്‍സ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് യുവാവിനെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിയുന്നവര്‍ പോലീസുമായി ബന്ധപ്പെടണം.





