12.07.2021 ന് ബഹു.ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ഹാളിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി അവലോകന യോഗ തീരുമാനങ്ങൾ

കോവിഡ് രോഗവ്യാപനം കൂടിയതിന്റെ അടിസ്ഥാനത്തിൽ (ടി.പി.ആർ 11.98) പയ്യന്നൂർ നഗരസഭ സി. കാറ്റഗറിയാലാണ് ഉൾപ്പെട്ടിട്ടുള്ളത്.
നിലവിൽ നഗരസഭയിൽ ശരാശരി ടി.പി.ആർ. 15.4 ആണ് . ഈ അവസ്ഥ തുടർന്നാൽ നഗരസഭ "ഡി കാറ്റഗറിയിലേക്ക് മാറപ്പെടും. പ്രസ്തുത സാഹചര്യം ഒഴിവാക്കുന്നതിന് വ്യാപാരികൾ, തൊഴിലാളികൾ , ഡ്രൈവേർസ്, ജീവനക്കാർ,
പൊതുജനങ്ങൾ എന്നിവർ കോവിഡ് പരിശോധന ടെസ്റ്റ് നടത്തി ടി.പി. ആറിന്റെ നിരക്ക് കൂറയ്ക്കുന്നതിന് സഹകരിക്കേണ്ടതാണ്.
ഒറ്റ നമ്പർ ഇരട്ട നമ്പർ എന്ന രീതിയിൽ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമെ നഗരസഭ ടൗണിലേക്ക് പ്രവേശനാനുമതിയുള്ളു.
വാഹനങ്ങളിൽ ഡ്രൈവറും, യാത്രക്കാരും കർശനമായും മാസ്ക്ക് ധരിക്കണമെന്നും,നഗരസഭ പരിധിയിൽ പോലീസ് പരിശോധന കർശനമാക്കുമെന്നും, കൂട്ടം കൂടിയുള്ള കളികൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ ചെയർപേഴ്സൺ അറിയിച്ചു.
"സി കാറ്റഗറി " പ്രകാരം പയ്യന്നൂർ നഗരസഭയിലെ ഇളവുകൾ
🔴 അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന കടകൾ (മരുന്ന്, റേഷൻ കടകൾ, പാൽ, പത്രം, പഴം-
പച്ചക്കറി, ബേക്കറി, കള്ള്, കാലിത്തീറ്റ, കോഴിത്തീറ്റ, വളർത്തുമൃഗങ്ങൾ , പക്ഷികൾക്കുള്ള വിൽക്കുന്ന കടകൾ,പലചരക്ക്, മത്സ്യം, മാംസം) എന്നിവ എല്ലാ ദിവസവും രാവിലെ 7.00 മണി മുതൽ രാത്രി 7.00 മണി വരെ 50% ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.
🔴 വിവാഹ ആവശ്യങ്ങൾക്കായി തുണിക്കടകൾ, സ്വർണ്ണക്കടകൾ, ചെരുപ്പു കടകൾ എന്നിവയും
കുട്ടികൾക്കുള്ള ബുക്കുകൾ വിൽക്കുന്ന കടകൾ, വിവിധ റിപ്പയർ കേന്ദ്രങ്ങൾ എന്നിവയും വെള്ളിയാഴ ദിവസം മാത്രം രാവിലെ 7.00 മണി മുതൽ രാത്രി 7.00 മണി വരെ 50 % ജീവനക്കാരെ ഉപയോഗിച്ച്
പ്രവർത്തിക്കാവുന്നതാണ്.
🔴 ഭക്ഷണ വിതരണ ശാലകളിൽ രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 മണി വരെ പാഴ്സലായി
ഭക്ഷണ വിതരണവും ഹോം ഡെലിവറിയും നടത്താവുന്നതാണ്
🔴ഓട്ടോ ടാക്സി എന്നിവയ്ക്ക് അനുമതിയില്ല
🔴ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം
ഇടവിട്ടുള്ള ദിവസങ്ങളിൽ (തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ) അനുവദിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ ഓഫീസ് അക്കൗണ്ട് പ്രവർത്തനങ്ങൾക്കായി മാത്രം തുറക്കാവുന്നതാണ്.
🔴 എല്ലാ പൊതു കാര്യാലയങ്ങൾ (പൊതുമേഖലാ സ്ഥാപനങ്ങൾ / കോർപ്പറേഷനുകൾ / കമ്പനികൾ /
കമ്മീഷനുകൾ / സ്വയംഭരണ സ്ഥാപനങ്ങൾ ) എന്നിവ പരമാവധി 50% ജീവനക്കാരെ ഉപയോഗിച്ച്
കോവിഡ് മാനദണ്ഡൾ പ്രകാരം തുറന്നു പ്രവർത്തിക്കാവുന്നതാണ്.
🔴 പയ്യന്നൂർ നഗരസഭ പരിധിയിൽ പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങൾ തിങ്കളാഴ്ച ഒറ്റ നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങളും , ചൊവ്വാഴ്ച ഇരട്ട നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങളും തുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ യഥാക്രമത്തിൽ നമ്പറുള്ള വാഹനങ്ങക്ക് മാത്രമേ ടൗണിൽ പ്രവേശനാനുമതിയുള്ളു.
🔴 സർക്കാർ നിർദ്ദേശപ്രകാരമുള്ള സ്ഥാപനങ്ങളല്ലാതെ മറ്റ് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.
🔴 വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കും.
🔴 എല്ലാ വാർഡിലും വാർഡ് ജാഗ്രത സമിതികൾ അടിയന്തിരമായും വിളിച്ചു ചേർക്കും.
🔴 25 ൽ കൂടുതൽ കേസുള്ള വാർഡുകളിൽ ക്ലസ്റ്റർ രൂപീകരിച്ച് നിയന്ത്രണം ഏർപ്പെടുത്തും.
🔴 കൂട്ടം കൂടിയുള്ള എല്ലാ കളികളും നിയന്ത്രിക്കും.
യോഗത്തിൽ വൈസ് ചെയർമാൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർ ഫൽഗുനൻ , തഹസിൽദാർ, സെക്ടറൽ മജിസ്ട്രേറ്റ്മാർ, നഗരസഭ സെക്രട്ടറി , പോലീസ്,ആരോഗ്യ വിഭാഗം ജീവനക്കാർ പങ്കെടുത്തു.





