Kannur
കിൻഫ്ര 1030 ഏക്കർ കൂടി കണ്ണൂരില്‍ ഏറ്റെടുക്കും
3 Jul 20211 മിനിറ്റ് വായന

വ്യവസായ സംരംഭങ്ങൾക്കായി കിൻഫ്ര 1030 ഏക്കർ ഭൂമികൂടി ഏറ്റെടുക്കുന്നു. കൂടാളി, പട്ടാന്നൂർ വില്ലേജുകളിലാണ് വ്യവസായ പാർക്കിന് പുതുതായി സ്ഥലം ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കൽ നടപടിയിലൂടെയാണിത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്ത പ്രദേശമായതിനാൽ കയറ്റുമതി ഉൾപ്പെടെ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾക്ക് വൻ സാധ്യതകളുണ്ട്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നേരത്തെ കൂടാളി, പട്ടാന്നൂർ, കീഴല്ലൂർ വില്ലേജുകളിലായി 313.81 ഏക്കർ ഏറ്റെടുക്കാൻ നടപടി പൂർത്തിയാക്കിയിരുന്നു. ഇവിടെ സാമൂഹ്യാഘാത പഠനം പൂർത്തിയാക്കി സ്ഥലം വ്യവസായ സംരംഭങ്ങൾക്ക് അനുയോജ്യമായ ഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ വെള്ളിയാംപറമ്പിൽ കിൻഫ്രയുടെ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പാർക്കുകൾ യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ വ്യവസായകേന്ദ്രമായി വിമാനത്താവള പരിസരം മാറും.





