Information
HomeNews

നാടാകെ പച്ചത്തുരുത്താകും; 43 ലക്ഷം മരങ്ങള്‍ നടും

5 Jun 20221 മിനിറ്റ് വായന
നാടാകെ പച്ചത്തുരുത്താകും; 43 ലക്ഷം മരങ്ങള്‍ നടും



 ലോക പരിസ്ഥിതി ദിനമായ ഞായറാഴ്ച സംസ്ഥാനത്ത് വിപുലമായ പരിപാടി സംഘടിപ്പിക്കും. വനംവകുപ്പിന്റെ വൃക്ഷസമൃദ്ധി പദ്ധതിയുടെ ഭാഗമായി 43 ലക്ഷം മരങ്ങള്‍ നടും.


കണ്ണൂര്‍ പിണറായി കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം വി ഗോവിന്ദന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.


ഹരിത കേരള മിഷന്റെ പച്ചത്തുരുത്ത് വ്യാപനപദ്ധതി വൈകിട്ട് നാലിന് കണ്ണൂര്‍ മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ അയ്യപ്പന്‍കാവില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലയിലും നവകേരളം പച്ചത്തുരുത്തിന് തുടക്കമാകും. കുടുംബശ്രീയുടെ നേതൃത്വത്തിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടപ്പാക്കും. മൂന്നു ലക്ഷം അയല്‍ക്കൂട്ടത്തിലും 1070 സിഡിഎസ് തലത്തിലും പരിസ്ഥിതിദിന പ്രതിജ്ഞയെടുക്കും. കുടുംബശ്രീക്ക് കീഴിലെ നാലര ലക്ഷത്തിലേറെ ബാലസഭാംഗങ്ങളും 20,000 ഓക്സിലറി ഗ്രൂപ്പിലെ അംഗങ്ങളും പരിസ്ഥിതി ദിനാചരണത്തില്‍ പങ്കാളികളാകും. എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും ഔഷധസസ്യത്തോട്ടം നിര്‍മിക്കും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക