കണ്ണൂർ ജില്ലയിലെ 20 ഉൾപ്രദേശങ്ങളിൽ കൂടി Network പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രോജക്ടിന് ക്ലിയറൻസ്; ജില്ലാ കളക്ടർ

കണ്ണൂർ ജില്ലയിലെ 20 ഉൾപ്രദേശങ്ങളിൽ കൂടി Network പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രോജക്ടിന് ക്ലിയറൻസ്; ജില്ലാ കളക്ടർ
ഡിസ്ട്രിക്ട് ഇ -ഗവേണൻസ് ഫണ്ടിലേക്ക് അനുവദിക്കപ്പെട്ട തുക ഉപയോഗിച്ച് ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികള്‍ കോളനികൾക്ക് മുൻഗണന നൽകിക്കൊണ്ട് 20 ഉള്‍പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിനാവശ്യമായ നെറ്റ് വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രോജക്റ്റിന് അനുമതി നൽകി.
അനുമതി നൽകിയ 20 പ്രദേശങ്ങൾ:
ചെറുപുഴ പഞ്ചായത്തില്‍പ്പെട്ട തിരുമേനി,പാമ്പന്‍ കല്ല് ,കന്നിക്കളം.
പെരിങ്ങോം പഞ്ചായത്തില്‍പ്പെട്ട കൂടം, മുഴക്കുന്ന് പഞ്ചായത്തില്‍പ്പെട്ട ഉളിയില്‍പ്പടി, കൊരഞ്ഞി, പാലത്താഴെ, പാലമേലെ.
പേരാവൂര്‍ പഞ്ചായത്തില്‍ പറങ്ങോട്ട്, എടപ്പ, കുണ്ടേന്‍കാവ്, കാക്കേനി, ചുണ്ടക്കാട്, വട്ടക്കര.
പാട്യം പഞ്ചായത്തില്‍ വെങ്ങളം, കടവില്‍, അത്ത്യാറ വെളുമ്പത്ത് .
തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ കനിയാട്,പാത്തിക്കല്‍, തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നെറ്റ് വര്‍ക്ക് കണക്റ്റിവിറ്റി ലഭ്യമല്ലാത്ത മറ്റ് പ്രദേശങ്ങളില്‍ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.





