Kerala
കൊവിഡ് 19: അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില് പ്രവേശിക്കണമെന്ന് മന്ത്രി
18 Mar 20201 മിനിറ്റ് വായന

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്മാര് ഉള്പ്പെടെയുള്ള ജീവനക്കാര് അടിയന്തരമായി ജോലിയില് പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്തന്നെ ജോലിയില് പ്രവേശിക്കേണ്ടതാണ്.
അതേസമയം കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം സര്‍ക്കാര്‍ പരിഷ്കരിച്ചു. ഇനി മുതല്‍ വൈകിട്ട് ആറ് വരെ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
കേരളത്തില്‍ നിലവില്‍ കൊവിഡ് രോഗത്തിന്റെ ‘സാമൂഹിക വ്യാപനം’ തുടങ്ങിയിട്ടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ കഴിയില്ല. സാമൂഹിക വ്യാപനം ഒഴിവാക്കാന്‍ ജനങ്ങള്‍ പൊതുചടങ്ങുകളില്‍ നിന്ന് മാറിനില്‍ക്കണം എന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.





