Kannur
HomeNews

കോവിഡ് 19; ഓഡിറ്റോറിയങ്ങൾ,വിവാഹ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പയ്യന്നൂർ നഗരസഭ അധികൃതർ പരിശോധന നടത്തി.

17 Apr 20211 മിനിറ്റ് വായന
കോവിഡ് 19; ഓഡിറ്റോറിയങ്ങൾ,വിവാഹ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പയ്യന്നൂർ നഗരസഭ അധികൃതർ പരിശോധന നടത്തി.


പയ്യന്നൂർ:കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നഗരസഭയിലെ കല്ല്യാണ മണ്ഡപങ്ങൾ, കല്ല്യാണ വീടുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ  പരിശോധന നടത്തി.

 അടച്ചിട്ട വേദികളിൽ നടക്കുന്ന പരിപാടികളിലും മറ്റ് യോഗങ്ങളിലും പരമാവധി 75 പേരും, ഔട്ട്ഡോർ മീറ്റിംഗുകളിലും മറ്റു പരിപാടികളിലും പരമാവധി 150 പേരും മാത്രമെ പങ്കെടുക്കുവാൻ പാടുള്ളു. 


കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട  പരിപാടികളുടെ  സംഘാടകർ ഉറപ്പു വരുത്തേണ്ടതാണ്.


       എല്ലാ പൊതു പരിപാടികളും മുൻകൂട്ടി നഗരസഭയിലും, പോലീസിലും അറിയിക്കേണ്ടതാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭ സെകട്ടറി അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക