Kannur
HomeNews

പയ്യന്നൂർ Sub.RT ഓഫീസിൽ ഡ്രൈവിങ്ങ് ടെസ്റ്റും, റോഡ് ടെസ്റ്റും ആരംഭിച്ചു

1 Dec 20201 മിനിറ്റ് വായന
പയ്യന്നൂർ Sub.RT ഓഫീസിൽ ഡ്രൈവിങ്ങ് ടെസ്റ്റും, റോഡ് ടെസ്റ്റും ആരംഭിച്ചു


പയ്യന്നൂർ:ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പയ്യന്നൂർ സബ്ബ് റീജയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ പ്രവർത്തന ഭാഗമായി  ഡ്രൈവിങ്ങ് ടെസ്റ്റും റോഡ് ടെസ്റ്റും ആരംഭിച്ചു.ഏച്ചിലാം വയലിലാണ്  പയ്യന്നൂർ സബ്ബ് റീജയണൽ ട്രാൻസ്പോർട്ടിൻ്റെ പരിധിയിലുള്ളവർക്കുള്ള ഡ്രൈവിങ്ങ് ടെസ്റ്റ് നടക്കുന്നത്. പയ്യന്നൂരിൽ ഡ്രൈവിങ്ങ് ടെസ്റ്റ് ആരംഭിച്ചതോടെ ലൈസൻസെടുക്കാൻ തയ്യാറെടുക്കുന്ന കരിവെള്ളൂര്‍, വെള്ളൂര്‍,രാമന്തളി, കോറോം,പുളിങ്ങോം, തിരുമേനി,പെരിങ്ങോം,വയക്കര,പെരിന്തട്ട,ആലപ്പമ്പ,കാങ്കോല്‍,പെരളം,വെള്ളോറ,കുറ്റൂര്‍,എരമം,പയ്യന്നൂര്‍,പാണപ്പുഴ,കടന്നപ്പള്ളി,ചെറുതാഴം,കുഞ്ഞിമംഗലം,ഏഴോം,മാടായി എന്നീ വില്ലേജുകളിലുള്ളവർക്ക് ഇവിടെ എളുപ്പത്തിൽ എത്തിചേരാൻ പറ്റും. മുൻ കാലങ്ങളിൽ തളിപ്പറമ്പ് ആർ ടി ഓഫീസിൻ്റെ കീഴിലായിരുന്നു ഇവിടങ്ങളിലുള്ളവർ ഡ്രൈവിങ്ങ് ടെസ്റ്റ് ഉണ്ടായിരുന്നത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക