Kannur
HomeNews

കണ്ണൂരിൽ നാളെ (21/11/2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

20 Nov 20201 മിനിറ്റ് വായന
കണ്ണൂരിൽ നാളെ (21/11/2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 

ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്മരവയല്‍, ചെക്കിക്കുണ്ട്, ഒടിപ്പുറം, വള്ളിത്തോട്, മൊട്ടമ്മല്‍, ദേശപ്രിയ, ഗുരുകുലം, മാറ്റങ്കീല്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 21 ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദുതി മുടങ്ങും.


മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  കച്ചേരിക്കടവ്, പാണപ്പുഴ ചാല്‍, പാണപ്പുഴ റേഷന്‍ ഷോപ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 21 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിഹാജി, ഉളിയം, മഹാദേവ ഗ്രാമം, സുരഭി നഗര്‍, തെരു റോഡ്, കേളോത്ത്  കൊയാക്‌സിയല്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 21 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഊര്‍പ്പഴശ്ശിക്കാവ്, കൊശോര്‍മൂല, എക്‌സ്എന്‍ റബ്ബര്‍, മൈദ, കേനനൂര്‍ റോളേഴ്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 21 ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.


ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറക്ക്താഴെ, കാഞ്ഞങ്ങാട് പള്ളി പരിസരം എന്നീ ഭാഗങ്ങളില്‍  നവംബര്‍ 21 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക