Kannur
HomeNews

പട്ടുവം മാണൂക്കര - മുതുകുട അംഗൻവാടി - കോളനി റോഡ് പ്രവൃത്തിക്ക് 66 ലക്ഷം രൂപയുടെ ഭരണാനുമതി

21 Oct 20201 മിനിറ്റ് വായന
പട്ടുവം മാണൂക്കര - മുതുകുട  അംഗൻവാടി - കോളനി റോഡ് പ്രവൃത്തിക്ക്   66 ലക്ഷം രൂപയുടെ ഭരണാനുമതി


പട്ടുവം പഞ്ചായത്തിലെ തീരദേശ റോഡായ മാണൂക്കര - മുതുകുട  അംഗൻവാടി - കോളനി റോഡിന്റെ നവീകരിച്ച് ടാർ ചെയ്യുന്നതിന്  66 ലക്ഷം രൂപയുടെ ഭരണാനുമതി മൽസ്യബന്ധന തുറമുഖ വകപ്പിൽ നിന്നും  ലഭിച്ചു.


 മുതുകുട അംഗൻവാടി കുട്ടികൾക്കും മുതുകുട കോളനി നിവാസികൾക്കും പരമ്പരാഗത മൽസ്യത്തൊഴിലാളികൾക്കും ഏറെ പ്രയോജനപ്പെടുന്ന തീരദേശ റോഡ് ആണിത്.

എത്രയും വേഗത്തിൽ ടെന്റർ നടപടികൾ പൂർത്തികരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിന് നിർദേശം നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക