Kannur
കണ്ണൂർ ജില്ലയില്‍ 625 പേര്‍ക്ക് കൂടി കൊവിഡ്; 524 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
2 Oct 20201 മിനിറ്റ് വായന

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 12543 ആയി. ഇവരില്‍ 302 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 7160 ആയി. കൊവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 105 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 4653 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 3518 പേര്‍ വീടുകളിലും ബാക്കി 1135 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.





