കൊവിഡ്: ജില്ലയില്‍ 561 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 561 പേര്‍ക്ക് കൂടി ഇന്ന് (ഒക്ടോബര്‍ 17) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 13305 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 430 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 21 പേരും സ്‌പോര്‍ട് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, പാലയാട് സിഎഫ്എല്‍ടിസി, കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജ്, മുണ്ടയാട് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഒമ്പത് പേര്‍ വീതവുമാണ് രോഗമുക്തരായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് എട്ട് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഏഴ് പേരും ജിംകെയറില്‍ നിന്ന് ആറ് പേരും എകെജി ഹോസ്പിറ്റല്‍, എംഐടി ഡിസിടിസി എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും തലശേരി ജനറല്‍ ആശുപത്രി, ഐഎന്‍എ, ഐആര്‍സി, ശ്രീസ്ത ക്വാറന്റൈന്‍ സെന്റര്‍, എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും രോഗമുക്തി നേടിയിട്ടുണ്ട്. പരിയാരം സിഎഫ്എല്‍ടിസി, റബ്‌കോ ഓഡിറ്റോറിയം, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, ജെ-ത്രി ലോക്കല്‍ പോലീസ് ക്വാര്‍ട്ടേഴ്‌സ് തളാപ്പ്, പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ആയുര്‍വേദ സിഎഫ്എല്‍ടിസി, ബേബി അപ്പാര്‍ട്ട്‌മെന്റ്, ബിഎച്ച്എം കോഴിക്കോട്, സിസിസി അഴിക്കോട് പോര്‍ട്ട് ക്വാറന്റൈന്‍, കണ്ണൂര്‍ സിഎഫ്എല്‍ടിസി, കൊളശ്ശേരി സിഎഫ്എല്‍ടിസി, സിഎം ലോഡ്ജ് പരിയാരം, എലൈറ്റ് റസിഡന്‍സി, കുവായിക്കുന്ന് ഹോസ്റ്റല്‍ കോഴിക്കോട്, ഐക്യൂആര്‍എഎ ഹോസ്പിറ്റല്‍, ജീവനം ഹോസ്പിറ്റല്‍, ജോസ്ഗിരി ഹോസ്പിറ്റല്‍, എംടുഎച്ച് ലോഡ്ജ് ഇരിട്ടി, നീലേശ്വരം പാലത്തറ സിഎഫ്എല്‍ടിസി, പയ്യന്നൂര്‍ താലൂക്ക് ഹോസ്പിറ്റല്‍, പോലീസ് ക്യാമ്പ് മലപ്പുറം,പ്രിസണ്‍ ക്വാര്‍ട്ടേഴ്‌സ്, സേവന കമ്പനി ഓഫീസ്, ശിക്ഷക് സദന്‍, സണ്‍റൈസ് ഹോസ്പിറ്റല്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ബാക്കി 5505 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 80 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.





