Kannur
HomeNews

കൊവിഡ്: ജില്ലയില്‍ 484 പേര്‍ക്കു കൂടി രോഗമുക്തി

31 Oct 20201 മിനിറ്റ് വായന
കൊവിഡ്: ജില്ലയില്‍ 484 പേര്‍ക്കു കൂടി രോഗമുക്തി


 കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 484 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 19,238 ആയി.


ഹോം ഐസോലേഷനില്‍ നിന്ന് 399 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 17 പേരും, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് 10 പേര്‍ വീതവും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് എട്ടുപേരുമാണ് രോഗമുക്തരായത്. എ.കെ.ജി ഹോസ്പിറ്റല്‍, പാലയാട് സി.എഫ്.എല്‍.ടി.സി, ജിം കെയര്‍, എം.ഐ.ടി ഡി.സി.ടി.സി എന്നിവിടങ്ങളില്‍ നിന്ന് നാലുപേര്‍ വീതവും ആസ്റ്റര്‍ മിംസ്, മുണ്ടയാട് സി.എഫ്.എല്‍.ടി.സി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും മുഴപ്പിലങ്ങാട് ലേബര്‍ ക്യാമ്പ്, എം.ടു.എച്ച് ലേഡ്ജ് ഇരിട്ടി, റഷീദ കോംപ്ലക്സ് എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും, അഭിലാഷ് ലോഡ്ജ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, താവക്കര സി.എഫ്.എല്‍.ടി.സി, ഇ.കെ.കെ ക്യാമ്പ്, തലശ്ശേരി സഹകരണ ആശുപത്രി, മാക്സ് മൈന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പെരിങ്ങോം, മിഷന്‍ ഹോസ്പിറ്റല്‍ തലശ്ശേരി, പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്നും ഓരോപേര്‍ക്ക് വീതവും രോഗം ഭേദമായി. ബാക്കി 4958 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 105 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക