Kannur
ജില്ലയില്‍ 423 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 3) കൊവിഡ് ബാധ സ്ഥിരീകരിച്ചു
3 Oct 20202 മിനിറ്റ് വായന

ജില്ലയില്‍ 423 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 3) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 377 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
രോഗമുക്തി 302 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 12966 ആയി. ഇവരില്‍ 213 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 7373 ആയി. കൊവിഡ് ബാധിച്ച് 47 പേര്‍ മരണപ്പെട്ടു. ബാക്കി 5065 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 3899 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3899 പേര്‍ വീടുകളിലും ബാക്കി 1166 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 236, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 204, തലശ്ശേരി ജനറല്‍ ആശുപത്രി- 42, കണ്ണൂര്‍ ജില്ലാ ആശുപത്രി- 57, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്എംഡിപി- 11, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 30, എ കെ ജി ആശുപത്രി- 39, ധനലക്ഷ്മി- 10, ജിം കെയര്‍- 52, ടെലി ആശുപത്രി- 2, ആര്‍മി ആശുപത്രി- 2, നേവി- 2, ലൂര്‍ദ് - 3, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 5, എം സി സി- 6, തളിപ്പറമ്പ് ടി എച്ച് -3, കൊയിലി- 4, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്‌പെഷ്യലിറ്റി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 376. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 50 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 15897 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15897 പേരാണ്. ഇതില്‍ 14563 പേര്‍ വീടുകളിലും 1334 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 137188 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 136595 എണ്ണത്തിന്റെ ഫലം വന്നു. 593 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.





