Kannur
HomeNews

കൊവിഡ്: ജില്ലയില്‍ 360 പേര്‍ക്കു കൂടി രോഗമുക്തി

24 Oct 20201 മിനിറ്റ് വായന
കൊവിഡ്: ജില്ലയില്‍ 360 പേര്‍ക്കു കൂടി രോഗമുക്തി

 



കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 360 പേര്‍ക്ക് കൂടി ഇന്ന്  രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 16354 ആയി.

ഹോം ഐസോലേഷനില്‍ നിന്ന് 273 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 27 പേരും, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 19 പേരുമാണ് രോഗമുക്തരായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഏഴുപേരും മിംസ് കണ്ണൂരില്‍ നിന്ന് ആറുപേരും മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് അഞ്ച്‌പേരും പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്ന് നാലുപേരും ജിം കെയറില്‍ നിന്ന് മൂന്നുപേരും രോഗമുക്തി നേടി. സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി, ജോസ്ഗിരി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും എ.കെ.ജി, ഇന്ത്യന്‍ ഹോസ്പിറ്റല്‍, ബിഷപ്പ് ഹൗസ് തലശേരി, സ്പോര്‍ട് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, കൊളശേരി സി.എഫ്.എല്‍.ടി.സി, കാര്യത്താസ് കോട്ടയം, മിംസ് കാലിക്കറ്റ്, എം.ഐ.ടി ഡി.സി.ടി.സി, മൈത്ര കോഴിക്കോട്, പൂക്കോട് ഡേ കെയര്‍ സെന്റര്‍,  മറീന ട്രീറ്റ്മെന്റ് സെന്റര്‍ ഫറൂക്ക് എന്നിവിടങ്ങളില്‍ നിന്ന് ഓരോപേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ബാക്കി 5471പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 90 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക