Kannur
HomeNews

കൊവിഡ്: ജില്ലയില്‍ 338 പേര്‍ക്ക് കൂടി രോഗമുക്തി

10 Oct 20201 മിനിറ്റ് വായന
കൊവിഡ്: ജില്ലയില്‍ 338 പേര്‍ക്ക് കൂടി രോഗമുക്തി

 

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 338 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 10295 ആയി.


ഹോം ഐസോലേഷനില്‍ നിന്ന് 231 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 21 പേരും പേരും, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 17 പേരും സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 12 പേരുമാണ് രോഗമുക്തരായത്. സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി, സംഗമം ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് ഏഴ് പേര്‍ വീതവും എം.ഐ.ടി ഡി.സി.ടി.സി, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ആറുപേര്‍ വീതവും എ.കെ.ജി ഹോസ്പിറ്റലില്‍ നിന്ന് അഞ്ചുപേരും രോഗമുക്തി നേടി. മിംസ് കണ്ണൂരില്‍ നിന്ന് മൂന്നുപേരും തലശേരി ജനറല്‍ ആശുപത്രി, ജിം കെയര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി, റാഹ ഡയാലിസിസ് സെന്റര്‍, റഹ്മാന്‍ ക്വാര്‍ട്ടേഴ്‌സ്, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും ബി.എം.ഏച്ച് കാലിക്കറ്റ്, സീലാന്റ് ലോഡ്ജ്, കോളേജ്, വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍, ശരവണ ഹോട്ടല്‍ പെരളശേരി, ഐ.എന്‍.എ ഏഴിമല, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, എം.സി.സി തലശേരി, മിംസ് കാലിക്കറ്റ്, പാലയാട് സി.എഫ്.എല്‍.ടി.സി, ക്വാര്‍ട്ടേഴ്‌സ്, സത്യം ആര്‍ക്കേഡ് പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക