Information
സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ 73 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം ഉടന്‍..
10 Dec 20191 മിനിറ്റ് വായന

പോലീസ് സബ് ഇൻസ്പെക്ടർ, ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ, അസി. ഡെന്റൽ സർജൻ ഉൾപ്പെടെ 73 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ പി.എസ്.സി. യോഗം അനുമതിനൽകി. ഡിസംബർ മൂന്നാംവാരത്തിലെ ഗസറ്റിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുക. അതിനുശേഷം ഓൺലൈനിലൂടെ അപേക്ഷിക്കാം.
വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന മറ്റു പ്രധാന തസ്തികകൾ:
ചീഫ് (ഇവാല്വേഷൻ ഡിവിഷൻ)
അഗ്രിക്കൾച്ചറൽ ലക്ചറർ
ഡയറ്റീഷ്യൻ
അഗ്രിക്കൾച്ചറൽ ഓഫീസർ
ബൈൻഡർ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2
പാർട്ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി)
ഫിറ്റർ
ബോട്ട് ലാസ്കർ
സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ. റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങളുമുണ്ട്.





