Kannur
HomeNews

ജില്ലയില്‍ 365 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 23) കൊവിഡ് ബാധ സ്ഥിരീകരിച്ചു

23 Sept 20202 മിനിറ്റ് വായന
ജില്ലയില്‍ 365 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 23) കൊവിഡ് ബാധ സ്ഥിരീകരിച്ചു



ജില്ലയില്‍ 365 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 23) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 322 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.


രോഗമുക്തി 145 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 8630 ആയി. ഇവരില്‍ 145 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 5295 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 75 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.

ഹോം ഐസൊലേഷനില്‍ 1966 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1966 പേര്‍ വീടുകളിലും ബാക്കി 929 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14907 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 278 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 249 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 71 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 48 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 23 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 23 പേരും എ കെ ജി ആശുപത്രിയില്‍ 33 പേരും ജിം കെയര്‍ ആശുപത്രിയില്‍ 47
പേരും ടെലി ആശുപത്രിയില്‍ എട്ട് പേരും ചെറുകുന്ന് എസ് എം ഡി പിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ രണ്ട് പേരും നാവിയില്‍ രണ്ട് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും ജോസ് ഗിരിയില്‍ ആറ് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും എം സി സി യില്‍ എട്ട് പേരും കൊയിലിയില്‍ മൂന്ന് പേരും ധനലക്ഷ്മി ആശുപത്രിയില്‍ മൂന്ന് പേരും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ അഞ്ച് പേരും ആശിര്‍വാദില്‍ ഒരാളും സ്‌പെഷ്യലിറ്റിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 340 പേരും വീടുകളില്‍ 13742 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 111130 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 110394 എണ്ണത്തിന്റെ ഫലം വന്നു. 736 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക