Kannur
HomeNews

കണ്ണൂർ ജില്ലയില്‍ 332 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

27 Sept 20201 മിനിറ്റ് വായന
കണ്ണൂർ ജില്ലയില്‍ 332 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
ജില്ലയില്‍ 332 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 27) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 31 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10222 ആയി. ഇവരില്‍ 153 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6239 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 86 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി
ബാക്കി 3565 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 2546 പേര്‍ വീടുകളിലും ബാക്കി 1019 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക