Kannur
കണ്ണൂര്‍ ജില്ലയില്‍ നാളെയും(ജൂലൈ 23) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി..
22 Jul 20191 മിനിറ്റ് വായന

കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( സി ബി എസ് ഇ ,ഐ സി എസ് സിലബസ് സ്കൂളുകൾ ഉൾപ്പെടെ) ജൂലൈ 23 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്






