Kannur
കൊവിഡ്: കണ്ണൂർ ജില്ലയില്‍ 217 പേര്‍ക്കു കൂടി രോഗമുക്തി
25 Sept 20201 മിനിറ്റ് വായന

കണ്ണൂർ :കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 217 പേര്‍ക്ക് കൂടി ഇന്നലെ (സപ്തംബര്‍ 25) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 5938 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 110 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 59 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒമ്പത് പേരുമാണ് രോഗമുക്തരായത്. നെട്ടൂര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് എട്ട് പേരും ജിം കെയറില്‍ നിന്ന് ഏഴ് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് ആറ് പേരും തലശേരി ജനറല്‍ ആശുപത്രി, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും രോഗമുക്തി നേടിയിട്ടുണ്ട്.
സിഎഫ്എല്‍ടിസി പാലയാട് നിന്ന് മൂന്ന് പേരും സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, പരിയാരം ഗവ.മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും കണ്ണൂര്‍ ജില്ലാ ആശുപത്രി, എ കെ ജി ഹോസ്പിറ്റല്‍, എംഐടി ഡിസിടിസി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.