Kannur
HomeNews

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ 148 പേര്‍ക്ക് കൂടി രോഗമുക്തി

26 Sept 20201 മിനിറ്റ് വായന
കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ 148 പേര്‍ക്ക് കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 18 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 6086 ആയി.

ഹോം ഐസോലേഷനില്‍ നിന്ന് 91 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 16 പേരും നെട്ടൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഒമ്പത് പേരുമാണ് രോഗമുക്തരായത്. മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഏഴ് പേരും പ്രീമെട്രിക് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ആറ് പേരും സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് അഞ്ച് പേരും രോഗമുക്തി നേടിയിട്ടുണ്ട്. തലശേരി ജനറല്‍ ആശുപത്രി, സി.എഫ്.എല്‍.ടി.സി ആയുര്‍വേദ കേളേജ് പരിയാരം എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും സി.എഫ്.എല്‍.ടി.സി പരിയാരത്ത് നിന്ന് രണ്ട് പേരും പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, എ.കെ.ജി ഹോസ്പിറ്റല്‍, എം.സി.സി ഐസോലേഷന്‍ വാര്‍ഡ്, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി, മാനന്തവാടി സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക