Kannur
HomeNews

കൊവിഡ്: കണ്ണൂരിൽ 58 പേര്‍ക്കു കൂടി രോഗമുക്തി

18 Aug 20201 മിനിറ്റ് വായന
കൊവിഡ്: കണ്ണൂരിൽ 58 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 58 പേര്‍ കൂടി ഇന്നലെ (ആഗസ്ത് 18) രോഗം ഭേദമായി ആശുപത്രി വിട്ടു.

18 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും 15 പേര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നും 11 പേര്‍ പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്.

സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന 10 ഉം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നും മലപ്പുറം സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒരാളും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1592 ആയി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക