Information
HomeNews

വൈദ്യുതി സര്‍ച്ചാര്‍ജ് കൂട്ടി; ഓഗസ്റ്റില്‍ യൂണിറ്റിന് 20 പൈസ നല്‍കണം

26 Jul 20231 മിനിറ്റ് വായന
വൈദ്യുതി സര്‍ച്ചാര്‍ജ് കൂട്ടി; ഓഗസ്റ്റില്‍ യൂണിറ്റിന് 20 പൈസ നല്‍കണം


തിരുവനന്തപുരം:(www.payangadilive.in)
വൈദ്യുതി സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടി. ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റില്‍ വൈദ്യുതി സര്‍ച്ചാര്‍ജായി നല്‍കേണ്ടത്.

ജൂലൈയില്‍ ഇത് 19 പൈസയായിരുന്നു. സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടി വൈദ്യുതിബോര്‍ഡ് ഇന്നലെ വിജ്ഞാപനമിറക്കി. 

റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച പത്ത്പൈസ സര്‍ച്ചാര്‍ജ് നിലവിലുണ്ട്. പുറമേ വൈദ്യുതി ബോര്‍ഡിന് സ്വയം പിരിക്കാവുന്ന സര്‍ചാര്‍ജിലാണ് ഒരു പൈസയുടെ വര്‍ധന ഏര്‍പ്പെടുത്തിയത്. ‌ജൂലൈയില്‍ ബോര്‍ഡ് ഈടാക്കിയത് ഒമ്ബത് പൈസയായിരുന്നു.

കഴിഞ്ഞ മൂന്നുമാസമായി ബോര്‍ഡ് സര്‍ച്ചാര്‍ജ് ഈടാക്കുന്നുണ്ട്. മാസംതോറും സ്വമേധയാ സര്‍ച്ചാര്‍ജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ചാണിത്. ജൂണില്‍ അധികം ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കാനാണ് വൈദ്യുതി ബോര്‍ഡ് 10 പൈസ ചുമത്തുന്നത്. ഇന്ധനവില കൂടുന്നതുകാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവിലുണ്ടാവുന്ന വര്‍ധനയാണ് സര്‍ച്ചാര്‍ജായി ജനങ്ങളില്‍നിന്ന് ഈടാക്കുന്നത്. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച പത്ത്പൈസ സര്‍ച്ചാര്‍ജ് ഒക്ടോബര്‍വരെ തുടരും. പിന്നീട് ഇത് പുനഃപരിശോധിക്കും. 


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക