Kannur
HomeNews

കണ്ണൂരിൽ 150 പേര്‍ക്ക് കൂടി കൊവിഡ്; 128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

25 Aug 20201 മിനിറ്റ് വായന
കണ്ണൂരിൽ 150 പേര്‍ക്ക് കൂടി കൊവിഡ്; 128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
ജില്ലയില്‍ 150 പേര്‍ക്ക് ഇന്ന് (ആഗസ്ത് 25) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 128 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗബാധയുണ്ടായി.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2944 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 92 പേരടക്കം 1974 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടു. ബാക്കി 944 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക