Kannur
HomeNews

കണ്ണൂർ ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

19 Aug 20201 മിനിറ്റ് വായന
കണ്ണൂർ ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ 126 പേര്‍ക്ക് ഇന്ന് (ആഗസ്ത് 19) രോഗം സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ഒന്‍പതു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2357 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 44 പേരടക്കം 1636 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 22 പേര്‍ മരണപ്പെട്ടു. ബാക്കി 698 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക