Kannur
HomeNews

മലബാറിലെ വൈദ്യുതിക്ഷാമത്തിന് പരിഹാരം: 110 കെ.വി ലൈന്‍ 220 മള്‍ട്ടി സര്‍ക്യൂട്ട് ലൈനാവുന്നു

26 Aug 20201 മിനിറ്റ് വായന
മലബാറിലെ വൈദ്യുതിക്ഷാമത്തിന് പരിഹാരം: 110 കെ.വി ലൈന്‍ 220 മള്‍ട്ടി സര്‍ക്യൂട്ട് ലൈനാവുന്നു


മലബാറിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബിയുടെ നിലവിലുള്ള 66, 110 കെ.വി ലൈനുകള്‍ അത്യന്താധുനിക 220 കെ.വി മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈനാകുന്നു. ഇതോടെ, നാലു വര്‍ഷം മുമ്ബ് തീരുമാനിച്ച പ്രവൃത്തി യാഥാര്‍ഥ്യമാവുകയാണ്.

പദ്ധതി പൂര്‍ത്തിയാവുന്നതോടെ കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ വൈദ്യുതി കമ്മിക്ക് പരിഹാരമാവുമെന്നാണ് ബോര്‍ഡിെന്‍റ വിലയിരുത്തല്‍. 2016ല്‍ പ്രാഥമിക നടപടി തുടങ്ങിയെങ്കിലും ഈ വര്‍ഷമാദ്യമാണ് പ്രവര്‍ത്തി തുടങ്ങിയത്.ഡല്‍ഹി ആസ്ഥാനമായ സ്റ്ററിലൈറ്റ് പവര്‍ േപ്രാജക്‌ട് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് കിഫ്ബി വായ്പയോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണ ചുമതല. 2016ലെ ടെന്‍ഡടര്‍ തുകയില്‍ 50 ശതമാനത്തോളം വര്‍ധന നല്‍കിയതോടെയാണ് കഴിഞ്ഞ വര്‍ഷം ഒടുവില്‍ പ്രവൃത്തി തുടങ്ങുന്നതിന് നടപടിയായത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കെ.എസ്.ഇ.ബി ഉടമസ്ഥതയിലുള്ളതും കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരോട് മുതല്‍ മുണ്ടയാട് വരെയും മുണ്ടയാട് മുതല്‍ കാസര്‍കോട് ജില്ലയിലെ മൈലാട്ടി വരെയുമുള്ള 110 കെ.വി ലൈന്‍ ടവറുകള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയ 220 കെ.വി ടവറുകള്‍ നിര്‍മിക്കുന്നത്. നിലവിലുള്ള ലൈനില്‍ തന്നെ നിര്‍മിക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കേണ്ടതില്ല. എന്നാല്‍, ടവറുകളുടെ സ്ഥാനം ചിലയിടങ്ങളില്‍ മാറുന്നുണ്ട്. ഈ സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം ബോര്‍ഡ് നല്‍കും.

നിലവില്‍ 110 കെ.വിയുള്ള ഒറ്റ ലൈനാണുള്ളത്. ഇത് അധിക ലോഡ് വരുമ്ബോള്‍ ഓഫാവുകയും പലപ്പോഴും വൈദ്യുതി നിലക്കുകയും ചെയ്യും. രണ്ട് 220 കെ.വി മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈനുകളാവുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാവും. ഇതിന് പുറമെ പ്രസരണ നഷ്ടം ഒഴിവാക്കാനും സാധിക്കും. 50 യൂനിറ്റിലധികം വൈദ്യുതി ലാഭിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.

പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനുകളുടെ പ്രവൃത്തിയും നടന്നുവരുകയാണ്. കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയില്‍ സബ് സ്റ്റേഷന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിതിരുന്നു.

കേന്ദ്രപൂളില്‍നിന്ന് വാങ്ങുന്ന വൈദ്യുതി ഉഡുപ്പിയില്‍നിന്ന് ചീമേനിയിലെത്തിച്ച്‌ ഇവിടെനിന്നായിരിക്കും വിവിധ ജില്ലകളിലേക്ക് നല്‍കുക. അതേസമയം, ഉഡുപ്പി ചീമേനി ലൈന്‍ ബി.ഒ.ടി വ്യവസ്ഥയിലാണ് കമ്ബനി ഏറ്റെടുത്തത്. 35 വര്‍ഷത്തേക്കായിരിക്കും കമ്ബനിക്ക് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക