Kannur
HomeNews

സി.പിഐ എം തളിപ്പറമ്പ മുൻ ഏരിയ സെക്രട്ടറിയും CPIM ജില്ലാകമ്മിറ്റി അംഗവും KSKTU നേതാവുമായ കെ.കുഞ്ഞപ്പ നിര്യാതനായി.

19 Jul 20201 മിനിറ്റ് വായന
സി.പിഐ എം തളിപ്പറമ്പ മുൻ ഏരിയ സെക്രട്ടറിയും CPIM ജില്ലാകമ്മിറ്റി അംഗവും KSKTU നേതാവുമായ കെ.കുഞ്ഞപ്പ നിര്യാതനായി.
സി പി ഐ എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗവും  കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന നേതാവും പ്രമുഖ സഹകാരിയുമായ സ:കെ കുഞ്ഞപ്പ (80) നിര്യാതനായി.
കള്ള് ചെത്തുതൊഴിലാളി യൂനിയൻ ജില്ലാകമ്മറ്റി അംഗവും പഴം പച്ചക്കറി സഹകരണ സംഘത്തിന്റെ (വെജ്കൊ) പ്രസിഡണ്ടുമാണ്.

പാർട്ടി മുൻ ഏരിയാ സെക്രട്ടറി,താലൂക്ക് ചെത്തുതൊഴിലാളി യൂനിയൻ (CITU)റേഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രസ്ഥാനങ്ങളെ നയിച്ചു.
തളിപ്പറമ്പ ചെത്ത് തൊഴിലാളി സഹകരണ സംഘത്തിന്റെ  സ്ഥാപക പ്രസിഡണ്ടാണ്.സംസ്കാരം വൈ: 6 മണിക്ക് .മൊറാഴ ഗ്രാമീണ വായനശാലയിൽ പൊതുദർശനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക