Kannur
പി.ജയരാജന്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായത് സംബന്ധിച്ച് നവ മാധ്യമങ്ങളില്‍ പ്രതികരിച്ച എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം
12 Feb 20191 മിനിറ്റ് വായന

കണ്ണൂര്‍:പി.ജയരാജന്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായത് സംബന്ധിച്ച് നവ മാധ്യമങ്ങളില്‍ പ്രതികരിച്ച എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം അക്രമം. ഏഴു പേര്‍ക്ക് പരിക്കേറ്റു.പടപ്പേങ്ങാട്ട് തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പടപ്പേങ്ങാട്ടെ മുബഷീര്‍(19), ഫാസില്‍ (17), ജമീസ് (18), സഫ്രാസ്(18), റുവൈസ് (19), റമീസ് (18), ജനീസ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനൂപ്, ബഷീര്‍, അഭിജിത്ത് എന്നീ സി പി എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. പരിക്കേറ്റവര്‍ ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികില്‍സയിലാണ്.





