Kannur
HomeNews

Covid 19:കണ്ണൂർ ജില്ലയിൽ ഇന്ന് 4 പേർക്ക്. ഒരാൾ മാടായി സ്വദേശി..

18 Jun 20201 മിനിറ്റ് വായന
Covid 19:കണ്ണൂർ ജില്ലയിൽ ഇന്ന് 4 പേർക്ക്. ഒരാൾ മാടായി സ്വദേശി..

ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മാടായി ,കോട്ടയംമലബാർ ,വേങ്ങാട് സ്വദേശികളായ 4 പേർക്ക് . ഇവരെല്ലാം വിദേശത്ത് നിന്നും തിരികെ എത്തിയവരാണ് .നാലും ,ഒൻപതും വയസുള്ള കുട്ടികൾക്കും രോഗബാധ ഉണ്ടായി.

മാടായി സ്വദേശിയായ 26 വയസുകാരിക്കാണ് രോഗബാധ ഉണ്ടായത്.ഇവർ ഈ മാസം പത്തിന് ദമാമിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴിയാണ് നാട്ടിൽ തിരിച്ചെത്തിയത്.കോട്ടയം മലബാർ സ്വദേശികളായ നാലും ,ഒൻപതും വയസുള്ള കുട്ടികളാക്കാണ് രോഗബാധ ഉണ്ടായത്. ഇവർ ഈ മാസം പതിമൂന്നാം തീയ്യതി ദുബൈയിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്.

മുപ്പതുകാരനായ വേങ്ങാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ കുവൈറ്റിൽ നിന്നും പന്ത്രണ്ടാം തീയ്യതിയാണ് കരിപ്പൂർ വിമാനത്താവളം വഴി കണ്ണൂരിൽ തിരികെ എത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക