Kannur
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: കണ്ണൂർ ഉൾപ്പടെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...
28 Jun 20201 മിനിറ്റ് വായന

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
കേരള തീരത്ത് 40 മുതല്‍ 50 കി.മി. വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ട്. അതേ സമയം വെള്ളിയാഴ്ചയോടെ ഇന്ത്യയുടെ എല്ലാഭാഗത്തും മണ്‍സൂണ്‍ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.





