Kannur
HomeNews

കണ്ണൂർ കോർപ്പറേഷനിൽ ഇനി 3 ഡിവിഷനുകളിൽ മാത്രം നിയന്ത്രണം; കൊളച്ചേരിയിലും കണ്ടെയിന്‍മെന്റ് സോൺ

23 Jun 20201 മിനിറ്റ് വായന
കണ്ണൂർ കോർപ്പറേഷനിൽ ഇനി 3 ഡിവിഷനുകളിൽ മാത്രം നിയന്ത്രണം; കൊളച്ചേരിയിലും കണ്ടെയിന്‍മെന്റ് സോൺ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ 13 ഡിവിഷനുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മൂന്ന് ഡിവിഷനുകളില്‍ മാത്രമായി പരിമിതപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പുതിയ ഉത്തരവ് പ്രകാരം കോര്‍പറേഷനിലെ 51-ാം ഡിവിഷന്‍ പൂര്‍ണമായും 48, 52 ഡിവിഷനുകള്‍ ഭാഗികമായും കണ്ടെയിന്‍മെന്റ് സോണുകളായി തുടരും. കൊളച്ചേരി അഞ്ചാം വാര്‍ഡും കണ്ടെയിന്‍മെന്റ് സോണില്‍ ഉൾപ്പെടുത്തി.

കണ്ണൂര്‍ നഗരത്തില്‍ പ്ലാസ ജംഗ്ഷന്‍ റോഡ്, ബാങ്ക് റോഡ്, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂള്‍ റോഡ്, എസ്എന്‍ പാര്‍ക്ക് റോഡ്, മുനീശ്വരന്‍ കോവില്‍ വഴി പ്ലാസ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടും. കാള്‍ടെക്‌സ് ജംഗ്ഷന്‍ മുതല്‍ കലക്ടറേറ്റിന് മുന്‍വശത്തുള്ള റോഡ്- ജില്ലാ പഞ്ചായത്ത് ഓഫീസ് വരെയുള്ള പ്രദേശങ്ങളില്‍ ഗതാഗതവും ആള്‍ക്കൂട്ടം കൂടുന്നതും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക