Kannur
HomeNews

കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസികളുമായി ഇന്നലെ ഇറങ്ങിയത് 16 ചാര്‍ട്ടേഡ് വിമാനങ്ങള്‍

25 Jun 20201 മിനിറ്റ് വായന
കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസികളുമായി ഇന്നലെ ഇറങ്ങിയത് 16 ചാര്‍ട്ടേഡ് വിമാനങ്ങള്‍
 പ്രവാസികളുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ ഇറങ്ങിയത് 16 ചാര്‍ട്ടേഡ് വിമാനങ്ങള്‍. ആദ്യമായാണ് 16 രാജ്യാന്തര വിമാനങ്ങള്‍ കണ്ണൂരില്‍ ഒരു ദിവസം ലാന്‍ഡ് ചെയ്യുന്നത്. 2840 യാത്രക്കാരാണ് ഇന്നലെ എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ മേയ് 12 മുതല്‍ ഇന്നലെ വരെ വന്ദേഭാരത് മിഷന്റെ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ അടക്കം കണ്ണൂരിലെത്തിയ വിമാനങ്ങളുടെ എണ്ണം 100 കടന്നു. 7 വിദേശ വിമാന കമ്പനികളും എത്തി. ഇതുവരെ 18,220 യാത്രക്കാര്‍ കണ്ണൂര്‍ വഴി നാട്ടിലെത്തി. സൗദി എയര്‍ലൈനും സ്‌പൈസ് ജെറ്റും ആദ്യമായാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക