Kannur
Home•News

കണ്ണൂരിൽ ഇന്ന് (19 : 05 : 2020 ) കോവിഡ് 19 സ്ഥിരീകരിച്ചത് പന്ന്യന്നൂർ ,മേക്കുന്ന് ,ചൊക്ലി ,മയ്യിൽ സ്വദേശികൾക്ക്

19 May 20201 മിനിറ്റ് വായന
കണ്ണൂരിൽ ഇന്ന് (19 : 05 : 2020 ) കോവിഡ് 19 സ്ഥിരീകരിച്ചത് പന്ന്യന്നൂർ ,മേക്കുന്ന് ,ചൊക്ലി ,മയ്യിൽ സ്വദേശികൾക്ക്




കണ്ണൂർ : ജില്ലയിൽ ഇന്ന് (19 : 05 : 2020 ) കോവിഡ് 19 സ്ഥിരീകരിച്ചത് പന്ന്യന്നൂർ ,മേക്കുന്ന് ,ചൊക്ലി ,മയ്യിൽ സ്വദേശികൾക്ക് .ദുബായിൽ നിന്നും പന്ത്രണ്ടാം തീയ്യതി കണ്ണൂരിലെത്തിയ 25 വയസുകാരനായ പന്ന്യന്നൂർ സ്വദേശി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.മേക്കുന്നിൽ മുബൈയിൽ നിന്നുമെത്തിയ ഇരുപത്തിനാലുവയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒൻപതാം തീയ്യതി കണ്ണൂരിലെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലാണ്.

മയ്യിൽ സ്വദേശിയായ നാൽപ്പത്തിയഞ്ച് വയസുകാരൻ അഹമ്മദാബാദിൽ നിന്നും പതിമൂന്നാം തീയ്യതിയാണ് കണ്ണൂരിൽ എത്തിയത് .ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.മുബൈയിൽ നിന്നുമെത്തിയ ചൊക്ലി സ്വദേശിയായ നാല്പത്തിയെട്ട് വയസുള്ള പുരുഷനും ,നാൽപത് വയസുള്ള സ്ത്രീക്കുമാണ് രോഗബാധ ഉണ്ടായത്.ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക