Kannur
HomeNews

കോവിഡ്-19: കണ്ണൂരില്‍ 81കാരിക്ക് രോഗമുക്തി; കേരളത്തില്‍ കോവിഡ് ഭേദമാവുന്ന പ്രായം കൂടിയ മൂന്നാമത്തെ രോഗി

20 Apr 20201 മിനിറ്റ് വായന
കോവിഡ്-19: കണ്ണൂരില്‍ 81കാരിക്ക് രോഗമുക്തി; കേരളത്തില്‍ കോവിഡ് ഭേദമാവുന്ന പ്രായം കൂടിയ മൂന്നാമത്തെ രോഗി

കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 81 കാരിയായ കോവിഡ്-19 ബാധിതയ്ക്ക് രോഗമുക്തി. കേരളത്തില്‍ കോവിഡ് ഭേദമാവുന്ന പ്രായം കൂടിയ മൂന്നാമത്തെ രോഗിയാണ് കാസര്‍ഗോഡ് സ്വദേശിനിയായ 81 കാരി. നേരത്തേ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 93 വയസ്സും 88 വയസ്സും പ്രായമായ ദമ്ബതികള്‍ക്ക് കോവിഡ് ഭേദമായിരുന്നു.

മാര്‍ച്ച്‌ 30നാണ് എണ്‍പത്തൊന്ന് വയസ്സുള്ള കോവിഡ് ബാധിതയെ കാഞ്ഞങ്ങാട് നിന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ഐസൊലേഷന്‍ ഐസിയു വിലേക്ക് മാറ്റിയത്. രോഗിയെ അഡ്മിറ്റ്‌ ചെയ്യുമ്ബോള്‍ വാര്‍ധക്യ സഹജമായ പ്രയാസങ്ങള്‍ക്കു പുറമെ മൂത്രത്തില്‍ പഴുപ്പ്‌,ശ്വാസതടസ്സം, അമിതവണ്ണം എന്നിങ്ങനെയുള്ള വിഷമതകളും കൂടി ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ അബോധാവസ്ഥയിലായിരുന്നു രോഗി.

മൂന്നാഴ്ചയോളം നീണ്ട ചികിസ്തയ്ക്കൊടുവിലാണ് ഇവരുടെ രോഗം ഭേദമാക്കാനായത്. തുടര്‍ച്ചയായ നെഗറ്റിവ് ഫലങ്ങള്‍ക്കു ശേഷം മാര്ച്ച്‌ 16 ന് അയച്ച അവസാന പരിശോധനാ ഫലവും നെഗറ്റീവ് കണ്ടെത്തിയതോടെ ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തിരുമാനിക്കുകയായിരുന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക